banner

കൊല്ലത്ത് ഹൈഡ്രജൻ പെറോക്സൈഡ് കലർന്ന 15300 ലിറ്റര്‍ പാല്‍ പിടികൂടി

കൊല്ലം : തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മായംചേർത്ത 15,300 ലിറ്റർ പാൽ പിടികൂടി. ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാലാണ് കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ പിടികൂടിയത്

ബുധനാഴ്ച പുലർച്ചെ ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് മായം കലർത്തിയ പാൽ പിടികൂടിയത്. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് പത്തനംതിട്ടയിലെ പന്തളത്തേക്ക് കൊണ്ടുപോവുകയായിരുന്നു പാൽ. പിടികൂടിയ ലോറി ആര്യങ്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പാലിൽ എത്ര ശതമാനം ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയിട്ടുണ്ടെന്ന് കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പിൾ തിരുവനന്തപുരത്തെ അനലറ്റിക്കൾ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. അടിയന്തരമായി റിപ്പോർട്ട് നൽകാൻ ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്യുന്നതുടൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കും.

Post a Comment

0 Comments