banner

ടെക്നോപാർക്കിൽ 1600 കോടി രൂപയുടെ ‘ക്വാഡ്’; മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം : 1600 കോടി രൂപ മുതൽമുടക്കിൽ ടെക്നോപാർക്കിലാരംഭിക്കുന്ന ‘ക്വാഡ്’ ന് ഇന്ന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ടെക്നോപാർക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയിൽ വികസിപ്പിക്കുന്ന കാമ്പസിൽ ജോലി, ഷോപ്പിംഗ് സൗകര്യങ്ങൾ, പാർപ്പിട സൗകര്യങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവയുൾപ്പെടെ സൗകര്യങ്ങളുള്ള സംയോജിത മിനി ടൗൺഷിപ്പ് പദ്ധതിയാണിത്. 30 ഏക്കറിൽ 1600 കോടി രൂപ മുതൽമുടക്കിൽ പദ്ധതി പൂർത്തിയാകുമ്പോൾ 40 ലക്ഷം ചതുരശ്ര അടി ബിൽറ്റ്-അപ്പ് സ്പെയ്സ് സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 പകുതിയോടെ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം :

1600 കോടി രൂപ മുതൽമുടക്കിൽ ടെക്നോപാർക്കിലാരംഭിക്കുന്ന ‘ക്വാഡ്’ ന് ഇന്ന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ടെക്നോപാർക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയിൽ വികസിപ്പിക്കുന്ന കാമ്പസിൽ ജോലി, ഷോപ്പിംഗ് സൗകര്യങ്ങൾ, പാർപ്പിട സൗകര്യങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവയുൾപ്പെടെ സൗകര്യങ്ങളുള്ള സംയോജിത മിനി ടൗൺഷിപ്പ് പദ്ധതിയാണിത്. 30 ഏക്കറിൽ 1600 കോടി രൂപ മുതൽമുടക്കിൽ പദ്ധതി പൂർത്തിയാകുമ്പോൾ 40 ലക്ഷം ചതുരശ്ര അടി ബിൽറ്റ്-അപ്പ് സ്പെയ്സ് സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 പകുതിയോടെ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. 

കേരളത്തിന്റെ ഐടി മേഖലയെ ഉന്നതനിലവാരമുള്ളതാക്കാൻ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ് എൽഡിഎഫ് സർക്കാർ. അറിവും സാങ്കേതിക വൈദഗ്ധ്യവുമുള്ള പുതുതലമുറയെ വാർത്തെടുത്ത് ഒരു വിജ്ഞാനസമൂഹത്തെ സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം നടപടികൾ. ആ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാണ് "ക്വാഡ്”. ഈ പദ്ധതി നിലവിൽ വരുന്നതോടെ ഐടി മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാനാവും. ലോകത്തെ പ്രധാന ഐടി ഹബ്ബുകളിലൊന്നായി കേരളത്തെ മാറ്റിത്തീർക്കേണ്ടതുണ്ട്. ‘ക്വാഡ്’ അതിനുള്ള വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.

Post a Comment

0 Comments