അഞ്ചാലുംമൂട് : പരാതിക്കാരനെ ഉപയോഗിച്ച് കുറ്റാരോപിതനെ അടിപ്പിച്ച സംഭവത്തില്‍ അഞ്ചാലുംമൂട് സ്റ്റേഷനിലെ എസ്‌ഐ ജയശങ്കറിനെതിരെ അന്വേഷണം തുടങ്ങി. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കഴിഞ്ഞ ദിവസം സെബാസ്റ്റ്യൻ നൽകിയ പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി. എസ്‌ഐ ജയശങ്കറിനെ കുറിച്ച് ഉയര്‍ന്ന പരാതിയില്‍ സ്‌പെഷ്യല്‍ബ്രാഞ്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. സംഭവത്തിൻ്റെ ആദ്യ വാർത്ത പുറത്തുവിട്ടത് അഷ്ടമുടി ലൈവ് ന്യൂസായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രാക്കുളം സ്വദേശിയാ രാഹുലിൻ്റെ പരാതിയിലാണ് അഷ്ടമുടി സ്വദേശിയായ സെബാസ്റ്റ്യന്‍ സ്റ്റേഷനിലെത്തുന്നത്. തുടർന്ന് എസ്.ഐയുടെ റൂമിൽ വെച്ച് സെബാസ്റ്റ്യനെ രാഹുലിനെ കൊണ്ട് നിർബന്ധിപ്പിച്ച് അടിച്ചെന്നായിരുന്നു പരാതി.
എസ്‌ഐയുടെ നിർബന്ധത്തിന് വഴങ്ങി രാഹുല്‍ തന്നെ അടിക്കുകയായിരുന്നുവെന്ന് സെബാസ്റ്റ്യൻ സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ജില്ലാ പൊലീസ് മേധാവിക്കാണ് സെബാസ്റ്റ്യന്‍ പരാതി നല്‍കിയത്. സംഭവം അഷ്ടമുടി ലൈവിലൂടെ പുറം ലോകം അറിഞ്ഞതോടെ രാഹുലിനെതിരെ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തിട്ടുണ്ട്.
0 Comments