തിരുവനന്തപുരം : സി-ആപ്റ്റിന് (സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗ്) ആധുനിക അച്ചടിയന്ത്രം വാങ്ങുന്നതിന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 20 കോടി രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു അറിയിച്ചു. കളര്‍ വെബ് ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീന്‍ വാങ്ങാന്‍ വായ്പയായാണ് തുക നല്‍കുക.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ സി- ആപ്റ്റിന് വകുപ്പിന്‍റെ ആവശ്യപ്രകാരമാണ് തുക അനുവദിക്കാന്‍ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ക്ക് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവായത്. സി-ആപ്റ്റിന് ഭാഗ്യക്കുറി വകുപ്പ് നല്‍കുന്ന വാര്‍ഷിക അച്ചടിക്കൂലിയില്‍ നിന്ന് ഏഴു വര്‍ഷം കൊണ്ട് വായ്പ തിരിച്ചടക്കുമെന്നും മന്ത്രി പറഞ്ഞു.
0 Comments