Latest Posts

ജെല്ലിക്കെട്ട് കാണാനെത്തിയ പതിനാലുകാരൻ കാളയുടെ കുത്തേറ്റ് മരിച്ചു

ചെന്നൈ : തമിഴ്നാട് ധർമപുരിയിൽ ജെല്ലിക്കട്ട് കാണാനായി എത്തിയ 14കാരൻ കാളയുടെ കുത്തേറ്റു മരിച്ചു. തടങ്കം എന്ന സ്ഥലത്തായിരുന്നു ജെല്ലിക്കെട്ട് നടന്നത്. ഗോകുല്‍ എന്ന കുട്ടിയാണ് മരിച്ചത്. ബന്ധുവിനോടൊപ്പമായിരുന്നു ഗോകുൽ ജെല്ലിക്കെട്ട് കാണാനെത്തിയത്.

മത്സരം നടക്കുന്നതിനിടെ കാള കാണികൾക്കിടയിലേക്ക് പാഞ്ഞെത്തി കുട്ടിയെ ആക്രമിക്കുകയായിരുന്നു. കാളയുടെ ആക്രമണത്തിൽ‌ ഗുരുതരമായി പരിക്കേറ്റ ഗോകുലിനെ ധർമപുരി സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


0 Comments

Headline