banner

പ്രണയം നിരസിച്ച കോളേജ് വിദ്യാർഥിയായ 19കാരിയെ കുത്തിക്കൊലപ്പെടുത്തി; കൃത്യത്തിന് ശേഷം സ്വയം കുത്തി ആത്മഹത്യാ ശ്രമം

ബംഗളൂരു : പ്രണയം നിരസിച്ചതിന്റെ പേരിൽ 19കാരിയായ വിദ്യാർത്ഥിനിയെ കുത്തി കൊലപ്പെടുത്തി. ബംഗളൂരു സ്വദേശിനി ലയസ്മിതയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതി പവൻ കല്യാണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബംഗളൂരുവിലെ പ്രസിഡൻസി കോളേജിലാണ് സംഭവം.

പ്രദേശത്തെ മറ്റൊരു കോളജിലെ വിദ്യാർഥിയായ പവൻ, ലയസ്മിതയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടെ എത്തിയതെന്നാണ് പോലീസ് പറയുന്നത്. ലയസ്മിതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കൊണ്ടാണ് പവൻ ജീവനൊടുക്കാൻ ശ്രമം നടത്തിയതും. മരണത്തോട് മല്ലടിച്ച് പ്രതി ഇപ്പോൾ ആശുപത്രിയിൽ കഴിയുകയാണ്.

إرسال تعليق

0 تعليقات