banner

സുഹൃത്തുക്കളോടൊപ്പം ഉറങ്ങാൻ കിടന്ന 20 കാരനായ പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഉമ്മുല്‍ഖുവൈന്‍ : മലയാളി യുവാവിന് യുഎഇയില്‍ ദാരുണാന്ത്യം. പാലക്കാട് സ്വദേശിയാണ് മരിച്ചത്. പട്ടാമ്പി വല്ലപ്പുഴ ചെവിക്കല്‍ ചെട്ടിയാര്‍തൊടി സുഹൈല്‍ ആണ് ഉമ്മുല്‍ ഖുവൈനില്‍ മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് വിവരം.

ഇരുപത് വയസ്സായിരുന്നു. വിസ പുതുക്കുന്നതിനായി യുഎഇയില്‍ എത്തിയതായിരുന്നു സുഹൈല്‍. സുഹൃത്തുക്കള്‍ക്കൊപ്പം വ്യാഴാഴ്ച ഹോട്ടലില്‍ ആയിരുന്നു താമസിച്ചിരുന്നത്. രാവിലെ ഉറക്കത്തില്‍ നിന്നും സുഹൈല്‍ എഴുന്നേല്‍ക്കാതെ വന്നതോടെ സുഹൃത്തുക്കള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയസ്തംഭനമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പിതാവ് ഷറഫുദ്ദീന്‍ (ബാവ) ഹമരിയയില്‍ 25 വര്‍ഷമായി ശറഫ് കോ ഓയില്‍ കമ്പനിയിരുന്നു. ഇപ്പോള്‍ യു.കെയിലാണ്. മാതാവ് – റഹീന. മൂന്ന് സഹോദരങ്ങളുണ്ട്.

إرسال تعليق

0 تعليقات