banner

അഞ്ചാലുംമൂട് പ്രാക്കുളത്ത് 22-കാരി ജീവനൊടുക്കി

അഞ്ചാലുംമൂട് : അഞ്ചാലുംമൂട് പ്രാക്കുളത്ത് 22-കാരി ജീവനൊടുക്കി. പ്രാക്കുളം സ്വദേശി നവാസ് - സുനി ദമ്പതികളുടെ മകൾ ആമിന (22) ആണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. മതിലിലെ സ്വകാര്യ ആശുപത്രി ലാബിൽ ജോലി നോക്കി വരുകയായിരുന്നു. സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് സ്വഭാവിക നടപടികൾ സ്വീകരിച്ചതായാണ് വിവരം.

ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. തിരച്ചിലിൽ കിടപ്പുമുറിയിൽ ആമിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള പിതാവ് നവാസ് നാളെ നാട്ടിലെത്തും ഇതിന് ശേഷമായിരിക്കും ഖബറടക്കം. സഹോദരൻ: അൻവർ.

Post a Comment

0 Comments