banner

കൊല്ലത്ത് സഹോദരന്മാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ

കൊല്ലം : ശാസ്താംകോട്ടയിൽ സഹോദരന്മാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കുന്നത്തൂർ മാനാമ്പുഴ സ്വദേശി ശശീന്ദ്രനെ (72) അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ പിന്നീട് കോടതി റിമാൻ്റ് ചെയ്തു.

ഒരാഴ്ച മുമ്പാണ് പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ മുത്തച്ഛനൊപ്പം മുടിവെട്ടാനായി പ്രതിയുടെ കടയിൽ എത്തിയത്. കുട്ടികളെ ബാർബർ ഷോപ്പിൽ നിർത്തിയ ശേഷം മുത്തച്ഛൻ മറ്റൊരിടത്തേക്ക് പോയി തിരികെ എത്തിയപ്പോഴാണ് ബാർബർ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായ വിവരമറിയുന്നത്. പിന്നിട് ശാസ്താംകോട്ട
പോലീസിൽ ബന്ധുക്കൾ രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ശശീന്ദ്രനെതിരെ രെ കേസെടുത്തതും അറസ്റ്റ് ചെയ്തതും.

Post a Comment

0 Comments