banner

പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച; കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു

പഞ്ചതല സുരക്ഷാവലയം ഭേദിച്ചു കൗമാരക്കാരന്‍ പ്രധാനമന്ത്രിയുടെ വാഹനത്തിനടുത്ത് എത്തിയതിനെ കുറിച്ചു കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാന്‍ ഇന്നലെ ഹുബ്ബള്ളിയിലെത്തിയപ്പോഴാണു ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായത്. റോഡരികില്‍ സ്ഥാപിച്ച ബാരിക്കേഡ് ചാടിക്കടന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും വെട്ടിച്ചാണു മാലയുമായി കൗമാരക്കാരന്‍ പ്രധാനമന്ത്രിക്ക് അരികിലെത്തിയത്. 

മാല സ്വീകരിച്ച പ്രധാനമന്ത്രി എസ്.പി.ജി അംഗത്തിനു കൈമാറുകയും ചെയ്തു. സംസ്ഥാന പൊലീസിന്റെ ഭാഗത്തു നിന്നു ഗുരുതരവീഴ്ചയുണ്ടായി എന്നാണു പ്രഥമിക വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് റാലിക്കു പോകവേ പഞ്ചാബില്‍ ഫ്ലൈ ഓവറില്‍ വച്ചു പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കര്‍ഷകര്‍ തടഞ്ഞിട്ടതിനു ശേഷം സുരക്ഷ പലമടങ്ങ് വര്‍ധിപ്പിച്ചിരുന്നു. ഇതിനെയെല്ലാം കൗമാരക്കാരന്‍ മറികടന്നതു സുരക്ഷ ഏജന്‍സികളെയും അമ്പരപ്പിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات