banner

എട്ടുവയസുകാരിയെ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍ : തലശേരിയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദാണ് പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കുട്ടിയുടെ ബന്ധുക്കള്‍ തലശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇന്നലെത്തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്‌സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വൈകുന്നേരത്തോടെ മുഹമ്മദിനെ കോടതിയിൽ ഹാജരാക്കും.

إرسال تعليق

0 تعليقات