banner

വയോധികയുടെ വീടിനു തീയിട്ട അയല്‍വാസിയെ പൊലീസ് പിടികൂടി

കണ്ണൂർ : സ്ത്രീ തനിച്ചു താമസിക്കുന്ന വീടിന് തീയിട്ട സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. അയൽവാസിയായ എൻ. സതീശൻ എന്ന ഉണ്ണി (63) ആണ് അറസ്റ്റിലായത്. കണ്ണൂർ ടൗൺ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂർ പാറക്കണ്ടിയിലെ ശ്യാമളയുടെ വീട് കത്തിച്ച സംഭവത്തിലാണ് അറസ്റ്റ്.

ചൊവ്വാഴ്ച പുലർച്ചെ 3.30 തോടെയായിരുന്നു സംഭവം. ശ്യാമളയുടെ വീടിന് സമീപം കൂട്ടിയിട്ട മാലിന്യത്തിന് പ്രതി തീയിട്ടു. ഈ തീ വീട്ടിലേക്കും പടർന്നു പിടിക്കുകയായിരുന്നു. മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് തീയിട്ടതിന് പിന്നിലെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

പ്രതി ചൂട്ടും കത്തിച്ച് വന്ന് കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ കണ്ടെത്തിയത്. തുടർന്ന്, പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

إرسال تعليق

0 تعليقات