banner

ആം ആദ്മി പാർട്ടിയുടെ കേരള ഘടകം പിരിച്ചുവിട്ട് ദേശീയ നേതൃത്വം

കൊച്ചി : ആം ആദ്മി പാര്‍ട്ടി കേരള ഘടകത്തെ ഒന്നാകെ പിരിച്ചുവിട്ടു. ദേശീയ നേതൃത്തിൻ്റേതാണ് നടപടി. ഈ മാസം പത്തിന് കേരളത്തിൽ നിന്നുള്ള നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചു വരുത്തുകയും ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ പ്രത്യേകയോഗം ചേരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേരളഘടകത്തെ ഒന്നാകെ ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്. 

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സംഘടനയിൽ സമ്പൂര്‍ണ അഴിച്ചുപണിക്ക് ദേശീയ നേതൃത്വം തീരുമാനിച്ചത് എന്നാണ് വിവരം. കേരളത്തിലെ ജനപ്രീതിയുള്ള വ്യക്തിത്വങ്ങളെ സംഘടനയിലേക്ക് എത്തിക്കാൻ നിലവിലെ നേതൃത്വത്തിനായില്ലെന്നും പല ഘടകങ്ങളും നിര്‍ജീവമാണെന്നുമുള്ള വിലയിരുത്തൽ ഇരിക്കെയാണ് കേന്ദ്രത്തിന്റെ നടപടി.

إرسال تعليق

0 تعليقات