കൊല്ലം : ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
മുഴുവന്‍ വകുപ്പുകളും അപേക്ഷ സ്വീകരിക്കുന്നതും മറുപടി നല്‍കുന്നതും ഭരണാഭാഷയായ മലയാളത്തില്‍ ആയിരിക്കണം.
എല്ലാ ഓഫീസുകളിലും മലയാളത്തിലാണ് അപേക്ഷ സ്വീകരിക്കുന്നതെന്ന ബോര്‍ഡ് സ്ഥാപിക്കണം. യോഗത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരില്‍ നിന്നും കളക്ടര്‍ മുഖേന വിശദീകരണം തേടി ഔദ്യോഗിക ഭാഷ വകുപ്പിനും അതാത് വകുപ്പ് മേധാവികള്‍ക്കും സമര്‍പ്പിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. ഇത് സര്‍ക്കാരിലേയ്ക്ക് നടപടിക്കായി സമര്‍പ്പിക്കണം.
ഔദ്യോഗിക ഭാഷ വിഭാഗത്തിന്റെ 'മലയാളത്തിന്റെ എഴുത്ത് രീതികള്‍' മാഗസിനും യോഗത്തില്‍ പരിചയപ്പെടുത്തി. എ.ഡി.എം ആര്‍.ബീനാറാണി അധ്യക്ഷയായി. ഔദ്യോഗിക ഭാഷ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി സണ്‍ദേവ്, ഡെപ്യൂട്ടി കളക്ടര്‍ ജി. നിര്‍മല്‍ കുമാര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments