തിരുവനന്തപുരം : സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കുമെതിരേ ഇടതു മുന്നണിയുടെ നിയമസഭാ കക്ഷിയോഗത്തിൽ കടുത്ത വിമർശനം ഉയര്‍ത്തി കേരള കോൺഗ്രസ് ബി അംഗം കെ.ബി. ഗണേഷ് കുമാർ. പല വകുപ്പുകളിലും പ്രഖ്യാപനങ്ങൾ മാത്രമാണു നടക്കുന്നത്. മന്ത്രിമാര്‍ ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ല. പ്രഖ്യാപനങ്ങള്‍ മാത്രം പോരാ. ഫണ്ട് അനുവദിക്കണം. എംഎല്‍എമാർക്ക് നാട്ടിൽ നില്ക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഇത്തരത്തിൽ പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ല.
മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനം പോരാ. എംഎൽഎമാർക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നൽകുന്നില്ല. അടുത്ത ബജറ്റിലെങ്കിലും ഇതിനു പരിഹാരം വേണം അദ്ദേഹം ആവശ്യപ്പെട്ടു. ഗണേഷ് കുമാറിന്റെ വിമർശനം ശരിയായില്ലെന്ന് ചില സിപിഎം എംഎല്‍എമാർ ചൂണ്ടിക്കാട്ടിയപ്പോൾ, പറയാനുള്ളത് ഈ വേദിയിലല്ലാതെ താൻ വേറെ എവിടെ പറയുമെന്നായിരുന്നു ഗണേഷിന്റെ ചോദ്യം. യോഗത്തിൽ സിപിഐ പ്രതിനിധികൾ ഗണേഷിനെ പിന്തുണച്ചതായാണു സൂചന.
0 Comments