banner

വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കുന്നതിനിടെ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തിൽ 80കാരന് ദാരുണാന്ത്യം

കണ്ണൂര്‍ : കണ്ണൂരില്‍ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. പരിയാരം ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്‌ക്കരപൊതുവാള്‍ ആണ് മരിച്ചത്. എണ്‍പതുകാരന്‍ വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കുന്നതിനിടെ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന ഭാസ്‌ക്കര പൊതുവാളിനെ ഇളകിയെത്തിയ കടന്നല്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു.

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.തൃക്കരിപ്പൂരിലെ ആധാരമെഴുത്തുകാരനും നാടക-സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്നു ഭാസ്‌ക്കര പൊതുവാള്‍. തൃക്കരിപ്പൂര്‍ ദേശീയ നാടക സമിതിയുടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഭാസ്‌ക്കരപൊതുവാള്‍ നാടകരചയിതാവ് കൂടിയാണ്.

നാണാട്ട് ജാനകിയാണ് ഭാര്യ. സുനിത, സനുല്‍, സുധാര, സുധീഷ് എന്നിവര്‍ മക്കളാണ്. വി ജയകുമാര്‍, ടി പി ബിന്ദു, വേണുഗോപാലന്‍, എം ഇ ശുഭ എന്നിവര്‍ മരുക്കളാണ്.

Post a Comment

0 Comments