banner

കൊല്ലത്ത് വാടകയ്ക്ക് വാഹനം വിൽക്കാൻ ശ്രമിച്ച വയോധികൻ പോലീസിന്റെ വലയിലായി

കൊല്ലം : വാടകയ്ക്കെടുത്ത വാഹനം മറിച്ച് വില്‍ക്കാന്‍ ശ്രമിച്ചയാള്‍ കൊല്ലം വെസ്റ്റ് പോലീസിന്‍റെ പിടിയില്‍. പത്തനംതിട്ട, മലയാലപ്പുഴ താഴത്ത്  ശിവശങ്കരപിള്ള ആണ് പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കൊല്ലം വെസ്റ്റ് കോട്ടക്കകം വാര്‍ഡില്‍ ജുഗുനിന്‍റെ മിനി ലോറി വാടകയ്ക്ക് എടുത്ത പ്രതിയും സുഹൃത്തും ഉടമ അറിയാതെ വാഹനം മറിച്ചു വില്‍പ്പന നടത്തുകയുമായിരുന്നു. 

വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ വാഹന ഉടമ ജനുവരി 2 ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടാം പ്രതിയായ ജിനുവിനെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. സംഭവ ശേഷം ഒളിവില്‍ കഴിഞ്ഞ് വന്ന ഒന്നാം പ്രതിയായ ശിവശങ്കരന്‍പിള്ള യെ തൃശ്ശൂര്‍ ചാവക്കാട് നിന്നും കഴിഞ്ഞ ദിവസം പോലീസ് പിടികൂടുകയായിരുന്നു. 

ഇയാള്‍ക്കെതിരെ സമാനരീതിയിലുള്ള തട്ടിപ്പിന് പത്തനംതിട്ട ജില്ലയില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. കൊല്ലം എ.സി.പി അഭിലാഷ് എ യുടെ നിര്‍ദ്ദേശാനുസരണം കൊല്ലം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ ഷെഫീക്കിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ്, അനില്‍ എന്‍.ജി, ഹസന്‍, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments