banner

സംഘി ലൈനിലേക്ക് അനിൽ ആൻ്റണി പോകരുതായിരുന്നുവെന്ന് കെ മുരളിധരൻ

മുതിർന്ന കോൺഗ്രസ് നേതാവായ എകെ ആൻ്റണിയുടെ മകൻ അനിൽ കെ ആന്റണിക്ക് സംഘപരിവാർ മനസുണ്ടെന്ന് താൻ കരുതുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി.അദ്ദേഹം ഇപ്പോൾ എടുത്തിട്ടുള്ള നിലപാട് തിരുത്തണമെന്നാണ് തനിക്ക് പറയാനുള്ളത്.

വിഷയത്തിൽ പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് നേതാക്കളോടാണ് പറയേണ്ടത്.അല്ലാതെ ഒരു സംഘി ലൈനിലേക്ക് പോകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഒരുകാര്യത്തിൽ എന്തെങ്കിലും ഒരു വികാരത്തിൽ തീരുമാനമെടുക്കരുത് എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

إرسال تعليق

0 تعليقات