banner

ആകര്‍ഷകമായി 'മൃഗ-പക്ഷി' പ്രദര്‍ശനം; കൊല്ലത്ത് നടന്ന മൃഗക്ഷേമ ദ്വൈവാരാചാരണത്തിൻ്റെ സമാപനോദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു


കൊല്ലം : മൃഗസംരക്ഷണ വകുപ്പ്, ഫാത്തിമമാതാ നാഷണല്‍ കോളജ്, കൊട്ടിയം മൃഗ സംരക്ഷണ പരിശീലന കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ മൃഗക്ഷേമ ദ്വൈവാരാചാരണത്തിന്റെ സമാപനോദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. 

എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന് മേയര്‍ പറഞ്ഞു. ഫാത്തിമമാതാ നാഷണല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മാനേജര്‍ ഫാദര്‍ അഭിലാഷ് ഗ്രിഗറി അധ്യക്ഷനായി.

പരിപാടിയുടെ ഭാഗമായി നടന്ന മൃഗ-പക്ഷികളുടെ പ്രദര്‍ശനം സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം ഹണി ബെഞ്ചമിന്‍ ഉദ്ഘാടനം ചെയ്തു. ‘ഭൂമിയുടെ അവകാശികള്‍’ വിഷയത്തില്‍ സെമിനാറും ക്വിസ് മത്സരവും നടന്നു.  

Post a Comment

0 Comments