കൊല്ലം : അഷ്ടമുടി കലാലയത്തിൻ്റെ തിളക്കം കോഴിക്കോടും. അഷ്ടമുടി ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥിയായ അനൂപ്. എസ്-നാണ് കോഴിക്കോട് നടക്കുന്ന 61 മത് കേരള സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്തത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയത്. ഇക്കൊല്ലത്തെ ജില്ലാതല കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗം ഭരതനാട്യത്തിൽ മൂന്നാം സ്ഥാനവും ഈ കൊച്ചു മിടുക്കൻ നേടിയിരുന്നു.
അഞ്ചാലുംമൂട് ഓംകാരം കലാക്ഷേത്രയിലെ ആർ.എൽ.വി രതീഷ് ജെയിംസിൻ്റെ ശിക്ഷ്യണത്തിലാണ് കഴിഞ്ഞ പന്ത്രണ്ട് വർഷമായി അനൂപ് നൃത്തം അഭ്യസിക്കുന്നത്. ചെറുമൂട് അനുജ ഭവനിൽ സുനിൽ കുമാറിന്റെയും ബിന്ദുവിന്റെയും മകനാണ് അനൂപ്. ഏക സഹോദരി അനുജ. സ്കൂളിലെ അദ്ധ്യാപകരുടെയും പി.ടി.എ പ്രതിനിധികളുടെയും ആത്മാർത്ഥമായൊരു പിന്തുണയാണ് അനൂപിന് കലോത്സവേദിയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിഞ്ഞത്.
0 تعليقات