banner

മൂന്ന് സംസ്ഥാനങ്ങളിലേയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ആദ്യ വോട്ടെടുപ്പ് ഫെബ്രുവരി 16 ന്

ന്യൂഡൽഹി : ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16 നും മേഘാലയയിലും നാഗാലാൻഡിലും അടുത്തമാസം 27 നുമാവും വോട്ടെടുപ്പ് നടക്കുക. മൂന്നു സംസ്ഥാനങ്ങളിലും മാർച്ച് 2 ന് ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പു കമ്മീഷൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.  

നാഗാലാൻഡിൽ മാർച്ച് 12നും മേഘാലയിൽ മാർച്ച് 15നും ത്രിപുരയിൽ മാർച്ച് 22 നുമാണ് നിയമസഭ കാലാവധി അവസാനിക്കുക. നാഗാലാൻഡിൽ 2,315 പോളിങ് സ്റ്റേഷനുകളും ത്രിപുരയിൽ 3,328 ഉം മേഘാലയയിൽ 3,482 ഉം പോളിങ് ബൂത്തുകൾ വീതവുമാവും ഒരുക്കുക. മൂന്നു സംസ്ഥാനങ്ങളിലുമായി 62 ലക്ഷത്തിലധികം വോട്ടർമാരാണ് വിധിയെഴുതുക.

നിലവില്‍ ഈ മൂന്ന് ഇടങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള മുന്നണിയാണ് ഭരണം നടത്തുന്നത്. നാഗാലാന്‍ഡിലും മേഘാലയിലും തുടർ ഭരണ പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ ത്രിപുരയിൽ ഭരണവിരുദ്ധ വികാരമുണ്ടായ സാഹചര്യമായതിനാൽ ഭരണ തുടർച്ചക്ക് സാധ്യത കുറയും. ഈ സാഹചര്യത്തിൽ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റുക ലക്ഷ്യമിട്ട് സിപിഎം കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സംയുക്തമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 

Post a Comment

0 Comments