banner

ജറുസലേമിൽ ജൂത ആരാധനാലയത്തിന് നേരെ ആക്രമണം; 7 പേർ കൊല്ലപ്പെട്ടു

ജറുസലേമിലെ ജൂത ആരാധനാലയത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രി പ്രാർത്ഥനയ്ക്ക് ശേഷം സിനാഗോഗിൽ നിന്ന് പുറത്തിറങ്ങിയവർക്ക് നേരെ അക്രമി തുരുതുരാ നിറയൊഴിക്കുകയായിരുന്നു.

അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ചും ബാക്കി ഉള്ളവർ ജറുസലേമിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലിരിക്കേയുമാണ് മരിച്ചത്. മരിച്ചവരിൽ 20, 25, 30, 50, 60 വയസ്സുള്ള അഞ്ച് പുരുഷന്മാരും 60, 70 വയസ്സുള്ള രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.

അക്രമിയെ പലസ്തീനിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേ സുരക്ഷാ സേന പിടികൂടി.

വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ സൈനിക നടപടിയിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പൊൾ സിനഗോഗ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങൾ നടത്തിയതെന്ന് ഇസ്രായേലി സൈന്യം പ്രതികരിച്ചത്.

Post a Comment

0 Comments