കൊല്ലം : ഇളയ കുട്ടിയുമായി മാതാവ് ആശുപത്രിയിലായിരുന്ന സമയത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ 14 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടാനച്ഛനെ പൊലീസ് പിടികൂടി. കൊല്ലം ഏരൂരിലാണ് സംഭവം. രണ്ടാനച്ഛനെ പോക്സോ പ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടി സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് വിവരം തിരക്കിയ സ്കൂൾ അധികൃതരാണ് കുട്ടിക്ക് കൗൺസിലിംഗ് നൽകിയത്. പിന്നാലെ പീഡനശ്രമം അറിഞ്ഞതോടെ പൊലീസിൽ വിവരം കൈമാറി. ചൈൽഡ് ലൈൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പീഡനവിവരം പുറത്തുവരുകയായിരുന്നു. പിന്നാലെ ഏരൂർ പോലീസ് പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
0 Comments