banner

bike fired in alpy cctv visuals out ബൈക്ക് കത്തിനശിപ്പിച്ചു: സിസിടിവി ദൃശ്യം പുറത്ത്

ആലപ്പുഴ : കായംകുളം എവൂരിൽ വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു. ഏവൂർ ഉള്ളിട്ട പുഞ്ചക്ക് സമീപം കുരുവാത്തല ശങ്കരപ്പിള്ളയുടെ വീടിൻറെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്.

ഈ സമയം ശങ്കരപ്പിള്ളയും ഭാര്യ ശോഭാ കുമാരിയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. തീ ആളിപ്പടരുന്നത് കണ്ടു സമീപവാസികൾ വീട്ടുകാരെ വിളിച്ചുണർത്തി. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയും ആയിരുന്നു.

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പുലർച്ചെ 12.40ഓടെ മുഖംമൂടി ധരിച്ചയാൾ ബൈക്ക് തീ വച്ച് നശിപ്പിക്കുന്നതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. ഫർണിച്ചർ വ്യാപാരിയായ ശങ്കരപ്പിള്ള വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഫർണിച്ചറുകൾ തീ ആളി പടർന്നതിനെ തുടർന്ന് കത്തി നശിച്ചു.

Post a Comment

0 Comments