banner

തലസ്ഥാനത്തിന് പുറമേ കോഴിക്കോടും പക്ഷിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോട് :
കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ പ്രാദേശിക കോഴിഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 1800 ഓളം കോഴികള്‍ ചത്തു. തീവ്രവ്യാപന ശേഷിയുള്ള വകഭേദമായ എച്ച്5എന്‍1 വകഭേദമാണു സ്ഥിരീകരിച്ചത്. 

ജനുവരി ആദ്യവാരം മുതല്‍ തന്നെ ഫാമിലെ കോഴികള്‍ ചത്ത് തുടങ്ങിയിരുന്നു. പക്ഷിപ്പനിയാണെന്നു സംശയം തോന്നിയതിനെ തുടര്‍ന്നു ഭോപ്പാലിലെ ലാബില്‍ പരിശോധനയ്ക്കയച്ചു. ഇന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ച് പരിശോധനാഫലം പുറത്തുവന്നത്. 

അയ്യായിരത്തിലധികം കോഴികളാണ് ചാത്തമംഗലത്തെ ഫാമിലുളളത്. സാഹചര്യം വിലയിരുത്തി ജില്ലാ മൃഗസംരക്ഷണ വകുപ്പിന്‍റെയും ആരോഗ്യവിഭാഗത്തിന്‍റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്

إرسال تعليق

0 تعليقات