banner

കൊല്ലത്ത് ചോരകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; യുവാവിനായി അന്വേഷണം

കൊല്ലം : കൊട്ടാരക്കര വാളകത്ത് ചോരകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിനെ വാളകം ബദേലി കോൺവെൻ്റിന് മുന്നിലാണ് കണ്ടെത്തിയത്. സമീപത്ത് ചായക്കട നടത്തിയിരുന്നയാൾ രാവിലെ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടതോടെ എത്തി നോക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കൊട്ടാരക്ക പോലീസ് എത്തി കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ചുവപ്പ് നിറത്തിലുള്ള യുവാവ് കുഞ്ഞിനെ ഇവിടെ ഉപേക്ഷിക്കുന്നതായ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് അറിയിച്ചു. മുൻപും ഇത്തരത്തിൽ ഇവിടെ കുഞ്ഞിനെ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്.

Post a Comment

0 Comments