കൊല്ലം : കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതശരീരം കണ്ടെത്തി. അഞ്ചാലുംമൂട് കാഞ്ഞിരംകുഴി സ്വദേശികളായ രാജേന്ദ്രൻ-അനിത ദമ്പതികളുടെ മകൻ അഖിൽ രാജേന്ദ്രൻ്റെ മൃതശരീരമാണ് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും പ്രദേശത്ത് നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. 26 വയസുകാരനായ അഖിലിനെ ഡിസംബർ 31 ന് 12.30 AM ന് തിരയിലകപ്പെട്ട് കാണാതാവുകയായിരുന്നു.
ജെസിബി ഓപ്പറേറ്ററായ അഖിലിനെ കണ്ണൻ എന്നാണ് കൂട്ടുകാർ ഉൾപ്പെടെ വിളിക്കാറുള്ളത്. പുതുവത്സരാഘോഷത്തിനായി സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയ അഖിലിനെ തിരയിൽപ്പെട്ട് കാണാതാവുകയും ആഘോഷങ്ങൾക്കിടെ അഖിലിനെ കാണാതായ വിവരം തിരിച്ചറിയാൻ സുഹൃത്തുക്കളും വൈകുകയുമായിരുന്നു. തിരിച്ചിലിനായി കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും നേതൃത്വം നൽകി. അഖിൽ കൂട്ടുകാർക്കും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനാണ്. ബന്ധുക്കൾ ഉൾപ്പെടെ പ്രദേശത്ത് തുടരുന്നതായാണ് വിവരം. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
0 Comments