banner

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്‌സിംഗ് സ്റ്റാഫിന് കൂട്ടിരിപ്പുകാരൻ്റെ മർദ്ദനം; കാലിന്റെ കുഴതെറ്റി

തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ നഴ്സിനെ രോഗിയുടെ കൂട്ടിരിപ്പുകാരൻ മര്‍ദ്ദിച്ചു. മെഡിക്കൽ കോളേജിൽ വാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രസീതയ്ക്കാണ് മർദ്ദനമേറ്റത്. പ്രതി പൂവാർ സ്വദേശി അനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

രോഗിക്ക് ഡ്രിപ്പ് ഇട്ടില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. പ്രസീതയുടെ കൈയ്ക്കുകയറിപ്പിടിച്ച് അനു ഇവരെ തള്ളിവീഴ്ത്താന്‍ ശ്രമിച്ചു. താഴെവീണ പ്രസീതയുടെ കാലിന്റെ കുഴതെറ്റി.

ജീവനക്കാരിക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ നഴ്സുമാരുടെ സംഘടന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തു.


إرسال تعليق

0 تعليقات