banner

കാറില്‍ കടത്താന്‍ ശ്രമിച്ച 1.14 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

കാസര്‍കോട് : കാറില്‍ കടത്താന്‍ ശ്രമിച്ച 1.14കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. കുണ്ടംകുഴി കുമ്പാറത്തോട് എ ജെ ജിതിന്‍ (29), ബീംബുങ്കാല്‍ കെ വി മിഥുന്‍ (25) എന്നിരാണ് അറസ്റ്റിലായത്. ഇരുവരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ടുണ്ട്.

കുണ്ടംകുഴി നിടുംബയയില്‍ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രതികള്‍ കഞ്ചാവ് ബെംഗളൂരുവില്‍നിന്ന് ബസ് മാര്‍ഗം സുള്ള്യയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് കാറില്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന വഴിയാണ് യുവാക്കള്‍ പിടിയിലാകുന്നത്.


എസ്‌ഐഎം ഗംഗാധരന്‍, സിപിഒ പ്രസാദ്, സൂരജ്, രാകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments