banner

സിനിമാ തിയേറ്റർ പൊതുമുതലല്ല; പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരരുതെന്ന് പറയാൻ ഉടമയ്ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി


ഡൽഹി : സിനിമാ തിയേറ്റർ ഉടമയുടെ സ്വകാര്യ സ്വത്താണെന്നും അവിടേക്ക് പുറത്തു നിന്നും ഉള്ള ഭക്ഷ്യ വസ്തുക്കൾ കൊണ്ടുവരുന്നത് നിയന്ത്രിക്കാൻ ഉടമയ്ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി.

തീയറ്ററുകളിലേക്കുള്ള പ്രവേശത്തിനും പൊതുതാൽപര്യത്തിനും സുരക്ഷയ്ക്കും വിഘാതമാവാത്ത ഏതു നിബന്ധന വയ്ക്കുന്നതിനും ഉടമയ്ക്ക് അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

തീയറ്ററുകളിലും മൾട്ടി പ്ലാറ്റ് പോമുകളിലും പുറത്തു നിന്നും ഭക്ഷണം വിലക്കിയ നടപടി റദ്ദാക്കി ജമ്മു കാശ്മീർ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി.

തീയറ്ററുകൾ ഉടമകളുടെ സ്വകാര്യ സ്വത്താണ്, അവിടെക്കുള്ള പ്രവേശനങ്ങളിലും ഭഷ്യ വസ്തുക്കൾ നിയന്ത്രിക്കുന്നതിനുമുള്ള അവകാശമുണ്ട്. സിനിമ കാണാൻ എത്തുന്നവർക്ക് ഭക്ഷ്യ വസ്ത്തുകൾ വാങ്ങാതിരിക്കുന്നതിനുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

തീയറ്ററുകളിൽ കുടിവെള്ളവും കൈക്കുഞ്ഞുങ്ങൾ ഉള്ളവർക്ക് ഫീഡിങ്ങ് ബോട്ടിലുകളും അനുവദിക്കുന്നുണ്ടെന്നും ഹർജിക്കാർ പറഞ്ഞു. വിമാനത്താവളത്തിലും ഇത്തരത്തിലുള്ള സുരക്ഷ നിയന്ത്രണങ്ങൾ ഉണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. തീയറ്ററുകളുടെ വാദം അംഗീകരിച്ച സുപ്രീം കോടതി ഹൈക്കോടതീയുടെ നടപടി അസ്ഥിരപ്പെടുത്തുകയും ചെയ്തു.

Post a Comment

0 Comments