Latest Posts

കൊല്ലത്ത് പോലീസിനെ ആക്രമിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ

കൊല്ലം : വേൾഡ് കപ്പ് ഫുട്ബോൾ ഫൈനൽ മത്സരം കാണുന്നതിനിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ രണ്ടാം പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ടൗൺ ലോക്കൽ കമ്മിറ്റി അംഗം ശാലേംപുരം നല്ല വീട്ടിൽ കുറ്റിയിൽ ഡെൻസൻ വർഗീസ് (40) ആണ് അറസ്റ്റിലായത്. ഡിസംബർ 18ന് പത്തനാപുരം സെൻട്രൽ ജംക്‌ഷനിലായിരുന്നു സംഭവം. ‍ഡിവൈഎഫ്ഐ പ്രവർത്തകർ ബിഗ് സ്ക്രീനിൽ ഒരുക്കിയ ഫുട്ബോൾ മത്സരം കാണുന്നതിനു സെൻട്രൽ ജംക്‌ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ഓഫ് ചെയ്തിരുന്നു.മത്സരത്തിന്റെ ഇടവേള സമയത്ത് ഇത് ഓൺ ചെയ്തു.

കളി തുടർന്നതോടെ വീണ്ടും ലൈറ്റ് ഓഫ് ചെയ്തു. ഈ സമയം ഇവിടെയുണ്ടായിരുന്ന പൊലീസ് ലൈറ്റ് ഓഫ് ചെയ്ത പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു. ഇതു ചോദ്യം ചെയ്താണ് ഡെൻസൻ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തു വന്നത്.പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ ഉന്തിനും തള്ളിനുമിടയിൽ പൊലീസിനെ ആക്രമിച്ചെന്നാണു ഡെൻസനെതിരെയുള്ള പരാതി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒന്നാം പ്രതി അനിൽ കുമാർ ഒളിവിലാണ്.


0 Comments

Headline