ഇടുക്കി : വഴിയിൽ കിടന്നു കിട്ടിയതെന്ന് പറഞ്ഞ് സുഹൃത്ത് കൊടുത്ത മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. മദ്യം വഴിയിൽ കിടന്നു കിട്ടിയതല്ലെന്നും സുഹൃത്ത് വാങ്ങി വിഷം കലർത്തിയതാണെന്നും പൊലീസ് കണ്ടെത്തി. മദ്യത്തിൽ വിഷം കലർത്തിയ സുഹൃത്ത് അടിമാലി കീരിത്തോട് സ്വദേശി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അടിമാലി സ്വദേശി കുഞ്ഞുമോൻ (40) ഇന്നലെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. മദ്യം കഴിച്ച മനോജും അനുവും ഇപ്പോഴും ചികിത്സയിലാണ്.
മനോജിനോട് വ്യക്തിവിരോധമുണ്ടായിരുന്ന സുധീഷ് റം പൈന്റ് വാങ്ങി അടപ്പിൽ ഓട്ടയിട്ട് കീടനാശിനി സിറിഞ്ച് വഴി കലർത്തി. ഈ ദ്വാരം പിന്നീട് മെഴുക് ഉപയോഗിച്ച് അടച്ചു. വഴിയിൽ കണ്ടെത്തിയ കുപ്പിയാണെന്ന വ്യാജേന മനോജിനെ വിളിച്ചുവരുത്തി കുടിപ്പിക്കുകയായിരുന്നു.
0 Comments