banner

മത്സരിക്കാൻ സീറ്റ് കിട്ടിയില്ല; ത്രിപുരയിൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസുകൾക്ക് തീയിട്ടു

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ബിജെപിയും കോൺഗ്രസും ഇന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ത്രിപുരയിൽ സംഘർഷം. സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയിൽ ധർമനഗറിൽ കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചുതകർത്തു. അതേസമയം, ബഗ്ബാസയിൽ ബി ജെ പി പ്രവർത്തകർ പാർട്ടി ഓഫീസിന് തീയിട്ടു.

സംസ്ഥാനത്താകെ 60 നിയമസഭാ സീറ്റുകളാണ് ഉള്ളത്. അവയിൽ 48 സീറ്റുകളിലേക്ക് ബി ജെ പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇനി 12 സീറ്റുകളിൽ കൂടിയാണ് പ്രഖ്യാപനം ബാക്കിയുള്ളത്. നിലവിൽ പട്ടിക വന്നതോടെ മത്സരിക്കാൻ സാധിക്കുമെന്ന് വിചാരിച്ച പലർക്കും മത്സരിക്കാൻ സാധിച്ചില്ല. ഇതോടെയാണ് ഒരുകൂടം പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചു തകർത്ത ശേഷം തീയിട്ടത്.

സമാനമായി തന്നെയാണ് കോൺഗ്രസിലും സംഭവിച്ചത്. ഇത്തവണ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സി പി എമ്മും സഖ്യത്തിലാണ് മത്സരിക്കുന്നത്. അതിനാൽ 43 സീറ്റിൽ സി പി എമ്മും 17 കോൺഗ്രസുമാണ് ഉള്ളത്. ഈ കാരണത്താൽ കോൺഗ്രസിന് ഇത്തവണ സീറ്റുകളുടെ എണ്ണത്തിൽ കുറവുണ്ട്. അത് പരിഗണിക്കാതെയാണ് കോൺഗ്രസ് പ്രവർത്തകരും തങ്ങളുടെ ഓഫീസുകൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്നത്.

Post a Comment

0 Comments