banner

കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഡീസൽ മോഷ്ടിച്ച ഡ്രൈവർ പിടിയിൽ

കൊല്ലം : കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഡീസൽ മോഷ്ടിച്ച ഡ്രൈവർ പിടിയിൽ. കിളികൊല്ലൂർ സ്വദേശി സലീമിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി പത്ത് ലിറ്റർ ഡീസൽ മോഷ്ടിക്കുകയായിരുന്നു. ബസിൽ ഡീസൽ മോഷണം കണ്ട സഹപ്രവർത്തകൻ മേൽ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. 

അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസറുടെ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്.പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇദ്ദേഹം നേരത്തേയും ഇത്തരം മോഷണം നടത്തിയിട്ടുണ്ട്. അതിനായുള്ള സംവിധാനങ്ങൾ പോലീസ് കണ്ടെടുത്തതായി സൂചന. 

Post a Comment

0 Comments