banner

ലഹരിക്കടത്തു കേസ്: സിപിഎം കൗണ്‍സിലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രതിഷേധം

ആലപ്പുഴ : ലഹരിക്കടത്തില്‍ ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ എ ഷാനാവാസിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ആലപ്പുഴ നഗരസഭ കൗണ്‍സിലില്‍ സംഘര്ഷം. നഗരസഭ അധ്യക്ഷയെ ഡയസിന് ചുറ്റും ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് കൗണ്‍സില്‍ ഹാളില്‍നിന്നും മാറ്റുകയായിരന്നു. ഷാനവാസിനെതിരെ കുറ്റം തെളിയാതെ ഒരു നടപടിയും സ്വീകരിക്കില്ലെന്നാണ് ഭരണപക്ഷത്തിന്‍റെ നിലപാട്.

പ്രതിപക്ഷ ബഹളം ഉണ്ടാവുമെന്ന് ഉറപ്പായതെടെ വിവാദ കൗണ്‍സിലറായ എ ഷാനവാസിനോട് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടന്ന് നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. യോഗം ആരംഭിച്ചയുടന്‍ ഷാനാവാസിനെതിരെ നടപടിയെടുക്കാതെ കൗണ്‍സില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. ബാനറുമായി ആദ്യം അധ്യക്ഷ സൗമ്യ രാജിന്‍റെ ഡയസിലേക്ക് കുതിച്ചത് ബിജെപി അംഗങ്ങള്‍. തൊട്ടുപിറകെ കോണ്‍ഗ്രസ് അംഗങ്ങളും എത്തി. പിന്നീട് 20 മിനിട്ടോളം കണ്ടത് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള ബഹളം.ഇതിനിടെ അജണ്ടകളെല്ലാം പാസായാതി പ്രഖ്യാപിച്ച് അധ്യക്ഷ യോഗം പിരിച്ചുവിട്ടെങ്കിലും പ്രതിപക്ഷം സമരം നിര്‍ത്തിയില്ല. അധ്യക്ഷയെ പുറത്ത് പോകാന്‍ അനുവദിക്കില്ലെന്നായിരുന്നു നിലപാട്

തുടര്‍ന്ന് പൊലീസ് കൗണ്‍സില്‍ ഹാളില്‍ കടന്ന് പ്രതിപക്ഷഅംഗങ്ങളെ ബലംപ്രയോഗിച്ച് പുറത്ത് കടത്തുകയായിരുന്നു. പിന്നീട് നഗരസഭാഓഫീസിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച ഇവരെപൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഷാനവാസിനെതിരെ നടപടിയില്ലാതെ ഇനി കൗണ്‍സില്‍ ചേരാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

إرسال تعليق

0 تعليقات