banner

ചിന്താ ജെറോമിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം പ്രതിരോധിക്കണമെന്ന് ഡിവൈഎഫ്‌ഐ

ചിന്താ ജെറോമിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം പ്രതിരോധിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. യുവജന കമ്മീഷന്‍ അധ്യക്ഷ ചുമതല വഹിക്കുന്ന ചിന്താ ജെറോമിനെതിരെ മര്യാദയുടെ സകല സീമകളും ലംഘിച്ച് കൊണ്ട് ക്രൂരവും നിന്ദ്യവുമായ നിലവാരത്തിലേക്ക് മാറിയിരിക്കുകയാണെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ വ്യക്തമാക്കി. 

ഡിവൈഎഫ്‌ഐയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം: 
ചിന്താ ജെറോമിനെതിരെ വലതു പക്ഷ മാധ്യമങ്ങളുടെ ഒത്താശയോടെ നടക്കുന്ന സൈബര്‍ ആക്രമണം പ്രതിരോധിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. യുവജന കമ്മീഷന്‍ അധ്യക്ഷ ചുമതല വഹിക്കുന്ന ചിന്താ ജെറോമിനെതിരെ ഒരു വിഭാഗം മുഖ്യധാരാ മാധ്യമങ്ങളുടെ കാര്‍മികത്വത്തില്‍ വലതു പക്ഷ രാഷ്ട്രീയ അണികള്‍ നടത്തുന്ന സൈബര്‍ ആക്രമണം മര്യാദയുടെ സകല സീമകളും ലംഘിച്ച് കൊണ്ട് ക്രൂരവും നിന്ദ്യവുമായ നിലവാരത്തിലേക്ക് മാറിയിരിക്കുകയാണ്. ചില മാധ്യമങ്ങളുടെ നേതൃത്വത്തിലാണ് കള്ളം ഉല്‍പ്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് വലതു പക്ഷ രാഷ്ട്രീയ അണികളിലെ സംസ്‌കാര ശൂന്യരായ ക്രിമിനല്‍ അണികള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ്. വ്യാജ വാര്‍ത്തയുടെ മുകളില്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകയാണ് എന്ന ഒറ്റ കാരണത്താല്‍ നടത്തുന്ന ഈ സൈബര്‍ ആക്രമണം പ്രതിരോധിക്കും.


Post a Comment

0 Comments