കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കലാപരിപാടികൾ സമയബന്ധിതമായി ആരംഭിച്ച് സമയബന്ധിതമായി തന്നെ അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
ആദ്യ ക്ലസ്റ്ററിൽ മത്സരിക്കാനുള്ള വിമുഖതയാണ് പലയിടത്തും മത്സരങ്ങൾ ആരംഭിക്കാനും വൈകാനും കാരണം. മത്സരാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. മൂന്ന് തവണ വിളിച്ചിട്ടും മത്സരാർത്ഥി വേദിയിൽ എത്തിയില്ലെങ്കിൽ മത്സരിക്കാനുള്ള യോഗ്യത നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
0 Comments