banner

അച്ഛനും ഭിന്നശേഷിക്കാരിയായ മകളും മരിച്ച നിലയിൽ; മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതെന്ന് സംശയം


കോട്ടയം : വൈക്കം അയ്യര്‍കുളങ്ങരയിൽ അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. അയ്യർര്കുളങ്ങര സ്വദേശി ജോര്‍ജ് ജോസഫ് (72), മകള്‍ ജിന്‍സി (30) എന്നിവരാണ് മരിച്ചത്.പിതാവും, ഭിന്നശേഷിക്കാരിയായ മകളും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

ജിന്‍സിയുടെ മൃതദേഹം വീടിനുള്ളിലും ജോര്‍ജ് ജോസഫിനന്റെത് തൊഴുത്തില്‍ തൂങ്ങിയ നിലയിലുമായിരുന്നു.

രണ്ടു വർഷം മുമ്പ് ജോർജ്ജിൻ്റെ ഭാര്യ മരിച്ചിരുന്നു.

ഈ മനോവിഷമത്തിൽ മകളെ കൊലപ്പെടുത്തി ജോർജ്ജ് ജീവനൊടുക്കിയതാകമെന്നാണ് പോലീസ് നിഗമനം.

വൈക്കം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.


Post a Comment

0 Comments