banner

മുതിർന്ന അഭിഭാഷകനും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായിരുന്ന ശാന്തിഭൂഷണ്‍ അന്തരിച്ചു

ന്യൂഡല്‍ഹി : മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു. 97 വയസായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മകനാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലായിരുന്നു. 

അഴിമതിക്കെതിരെ എന്നും മുന്നിൽ നിന്ന് പോരാടിയ വ്യക്തിയായിരുന്ന് ശാന്തിഭൂഷൺ. 
മൊറാജി ദേശായി സര്‍ക്കാരിലാണ് കേന്ദ്ര നിയമമന്ത്രിയായിരുന്നത്. 1977 മുതല്‍ 1979 വരെയായിരുന്നു ചുമതല വഹിച്ചിരുന്നത്. 

1980ല്‍ പ്രമുഖ സന്നദ്ധ സംഘടനയായ പബ്ലിക് ഇന്ററെസ്റ്റ് ലിറ്റിഗേഷന് രൂപം നല്‍കി. സുപ്രീംകോടതിയില്‍ നിരവധി പൊതുതാത്പര്യ ഹര്‍ജികള്‍ നല്‍കി ഈ സംഘടന ജനശ്രദ്ധ നേടി. 

അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തിയാണ് അദ്ദേഹം ജനശ്രദ്ധ ആകര്‍ഷിച്ചത്.

Post a Comment

0 Comments