banner

എകെജി സെന്റർ ആക്രമണക്കേസിലെ പ്രതിയായ യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്റെ ഗുണ്ടാബന്ധം പുറത്ത്

തിരുവനന്തപുരം : തലസ്ഥാനത്ത്‌ വിളയാട്ടം നടത്തിയ കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരും അനുയായികൾക്കുമൊപ്പമുള്ള യൂത്ത്‌കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ ചിത്രങ്ങൾ പുറത്ത്‌. ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷിനും ഓംപ്രകാശിന്റെ അനുയായിയായ ആസിഫിനും ആരിഫിനുമൊപ്പമുള്ള ചിത്രമാണ്‌ പുറത്തുവന്നത്‌.

പുത്തൻപാലം രാജേഷ്‌ സുഹൈലിന്‌ ‘രാജേഷ്‌ അണ്ണൻ’ ആണ്‌. പാറ്റൂർ ആക്രമണക്കേസിൽ അറസ്റ്റിലായ ആസിഫിനെ ‘ഇക്കയെന്നാണ്‌’ വാട്‌സാപ്‌ സ്റ്റാറ്റസിൽ ഇയാൾ വിശേഷിപ്പിക്കുന്നത്‌. എ കെ ജി സെന്റർ ബോംബാക്രമണ കേസിൽ പ്രതിയായതോടെ നാടുവിട്ട സുഹൈൽ ഇതുവരെയും തിരികെ എത്തിയിട്ടില്ല. കെ സുധാകരന്റെ അടുത്ത അനുയായി കൂടിയായ ഇയാൾ ഗുണ്ടകളുമായി പലയിടത്തും ഒത്തുകൂടിയെന്ന്‌ തെളിയിക്കുന്നതാണ്‌ ചിത്രങ്ങൾ. പാറ്റൂർ ആക്രമണക്കേസിലെ പ്രതികളായ ജോമോൻ, ആരിഫ് എന്നിവരും ചിത്രത്തിലുണ്ട്‌. മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ അപായപ്പെടുത്താൻ ശ്രമിച്ചതും എ കെ ജി സെന്റർ ആക്രമിച്ചതിലും സുഹൈലിന്റെ ആസൂത്രണം വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ്‌ ഗുണ്ടാത്തലവന്മാരുമായുള്ള ബന്ധവും പുറത്താകുന്നത്‌.

إرسال تعليق

0 تعليقات