banner

കൊല്ലത്ത് വില്‍പ്പനയ്ക്കായി കടത്തികൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പിടിയിലായി


കൊട്ടിയം : വില്‍പ്പനയ്ക്കായി കടത്തികൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. തഴുത്തല വഞ്ചിമുക്കില്‍ വി.എസ് ഭവനില്‍ അനൂപ്(24) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ലഹരി സംഘങ്ങള്‍ക്കെതിരെ നടത്തിവരുന്ന പരിശോധനയിലാണ് യുവാവ് പിടിയിലായത്. 

കൊട്ടിയം മിനികോളനി വയല്‍ റോഡില്‍ വച്ച് കാറില്‍ കടത്തികൊണ്ട് വരുകയായിരുന്ന 1.952 കിലോഗ്രാം ഗഞ്ചാവാണ് പിടികുടിയത്. കൊട്ടിയം കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പനയ്ക്കായി കാറില്‍ അന്യസംസ്ഥാനത്ത് നിന്ന് കടത്തികൊണ്ട് വന്ന കഞ്ചാവാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ് ന്റെ നിര്‍ദ്ദേശാനുസരണം ജില്ലാ ഡാന്‍സാഫ് ടീമും കൊട്ടിയം പോലീസു ചേര്‍ന്ന് പിടികൂടിയത്. 

കൊട്ടിയം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുജിതിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്സ്.ഐ ആര്‍.ജയകുമാര്‍, എസ്.ഐ ഷാജി, ഡാന്‍സാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു ജെറോം, എസ്.സിപിഒ മാരായ സീനു, സജു, മനു, രിപു, രതീഷ്, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് ഗഞ്ചാവുമായി ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Post a Comment

0 Comments