banner

ഗ്യാസ് കുറ്റികള്‍ പൊട്ടിത്തെറിച്ചു; പത്തനംതിട്ട നഗരമധ്യത്തിൽ വൻ തീപിടുത്തം

പത്തനംതിട്ട നഗരമധ്യത്തിൽ വൻ തീപിടുത്തം, അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു.  ഗാന്ധി സ്ക്വയറിനോട് ചേർന്നുള്ള നമ്പർ വൺ ചിപ്സ് ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. 

ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയായിരുന്നു അപകടം. അഗ്നി രക്ഷാ സേന എത്തി കടയിലെ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തുള്ള ബേക്കറി, ചെരുപ്പ് കട, മൊബൈൽ ഷോപ്പ് എന്നിവിടങ്ങളിലേക്ക് തീ പടരുകയായിരുന്നു.

തീ അണയ്ക്കുന്നതിനിടെ ചിപ്സ് കടയിലെ ഗ്യാസ് കുറ്റികള്‍ പൊട്ടിത്തെറിച്ചു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരടക്കം സമീപത്ത് നിന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തീപിടുത്തത്തെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.

إرسال تعليق

0 تعليقات