മത്സരം തുടങ്ങി 23 മിനിറ്റിനുള്ളിൽ ഐക്കർ ഗ്വാരചേന നേടിയ ഹാട്രിക്കിലൂടെ ഗോവ മത്സരത്തിൽ അധിപത്യം സ്ഥാപിച്ചു. 11, 21, 23 മിനിറ്റുകളിലാണ് ഗ്വാരചേന സ്കോർ ചെയ്തത്.
ഏകപക്ഷീയമായ രീതിയിൽ തീരുമെന്ന് തോന്നിപ്പിച്ച മത്സരത്തിന്റെ 53-ാം മിനിറ്റിൽ ബ്രാൻഡൻ ഫെർണാണ്ടസ് ഗോവയ്ക്കായി നാലാം ഗോൾ നേടി. മലയാളി താരം വി.പി. സുഹൈർ, സർതക് ഗോലുയി എന്നിവരാണ് ബംഗാൾ ടീമിനായി ലക്ഷ്യം കണ്ടത്. 59 മിനുട്ടിൽ സുഹൈറും 66ാം മിനുട്ടിൽ സർതകും ഗോവൻ വല കുലുക്കി.
തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ട ഇബി 12 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് തുടരുന്നു. പോയിൻറ് പട്ടികയിൽ നേരത്തെ കേരളാ ബ്ലാസ്‌റ്റേഴ്‌സുണ്ടായിരുന്ന മൂന്നാം സ്ഥാനത്ത് ഇപ്പോൾ ഗോവൻ ടീമാണ്. 16 പോയൻറാണ് അവർക്കുള്ളത്. 14 പോയൻറുള്ള ബ്ലാസ്‌റ്റേഴ്‌സ് നാലാമതാണ്.
0 Comments