banner

ഗുണ്ട ഓംപ്രകാശിന്റെ കൂട്ടാളികള്‍ കീഴടങ്ങി; കീഴടങ്ങൽ പ്രമുഖ നേതാവിന്റെ വീട്ടില്‍ പൊലീസെത്തുമെന്ന് ഉറപ്പായതോടെ

തിരുവനന്തപുരം : തിരുവനന്തപുരം പാറ്റൂരില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ കൂട്ടാളികള്‍ കീഴടങ്ങിയത് സിപിഐ നേതാവിന്റെ വീട്ടില്‍ പൊലീസെത്തുമെന്ന് ഉറപ്പായതോടെ. അഭിഭാഷകന്റെ സഹായത്തോടെയാണ് കേസിലെ പ്രധാന പ്രതികളായ ആരിഫ്, ആസിഫ്, ജോമോന്‍, രഞ്ജിത്ത് എന്നിവര്‍ തിരുവനന്തപുരത്തെ കോടതിയില്‍ കീഴടങ്ങിയത്. 

കേസിലെ ഒന്നാംപ്രതിയായ അരിഫ് ഒളിവില്‍ കഴിയവേ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥയെയും, സിപിഐ നേതാവിന്റെ ബന്ധുവിനെയും വിളിച്ചെന്ന് വ്യക്തമായതോടെയാണ് നേതാവിന്റെ വീട്ടില്‍ കയറി പരിശോധന നടത്താന്‍ പൊലീസ് തീരുമാനിക്കുന്നത്. എന്നാല്‍ പൊലീസിന്റെ ഈ നീക്കം രാഷ്ട്രീയ നേതാക്കള്‍ അറിഞ്ഞതിന് പിന്നാലെ കീഴടങ്ങാന്‍ തയാറെന്ന് പ്രതികള്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. പതിനാല് ദിവസം ഒളിവില്‍ കഴിഞ്ഞ ഓംപ്രകാശിന്റെ നാല് കൂട്ടാളികള്‍ ശനിയാഴ്ച രാവിലെയാണ് വഞ്ചിയൂര്‍ കോടതിയില്‍ കീഴടങ്ങിയത്.

അതേസമയം, പ്രതികളുടെ കീഴടങ്ങല്‍ പൊലീസ് ഒത്താശയോടെയാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. വിവാദമായ കേസായിരുന്നിട്ടും കോടതി പരിസരത്ത് പൊലീസുണ്ടായിരുന്നില്ല. കീഴടങ്ങാന്‍ എത്തിയ പ്രതി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് കോടതിയില്‍ എത്തിയത്. കോടതി പരിസരത്ത് ഗുണ്ടാ-ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.

Post a Comment

0 Comments