banner

അശ്ലീല ചിത്രത്തിൽ നിർബന്ധിച്ച് അഭിനയിപ്പിച്ച സംഭവം; സംവിധായികയുടെ അറസ്റ്റ് കോടതി തടഞ്ഞു


കൊച്ചി : അശ്ലീല വെബ് സീരിസിൽ നിർബന്ധിച്ച് അഭിനയിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ലക്ഷ്മി ദീപ്തയുടെ അറസ്റ്റ് ഹെക്കോടതി തടഞ്ഞു. അറസ്റ്റ് നടപടി നിർത്തിവെക്കണമെന്ന് ആവിശ്യപ്പെട്ട് ലക്ഷ്മി ദീപ്ത നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. യെസ്‌മ (yessma) എന്ന ഒടിടി ഫ്‌ളാറ്റ്‌ഫോമിന്റെ ചുമതലക്കാരിയായ വൈക്കം സ്വദേശിനി ലക്ഷ്മി ദീപാതയ്‌ക്കെതിരെ യുവതിയുടെ പരാതിയിൽ വിഴിഞ്ഞം പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ കേസിലാണ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്.

ലക്ഷ്മി ദീപ്ത സംവിധാനം ചെയ്ത അശ്ലീല ചിത്രത്തിൽ നിർബന്ധിച്ച് അഭിനയിപ്പിച്ചെന്നും തന്റെ രഹസ്യഭാഗങ്ങൾ കാണിക്കില്ലെന്ന് പറഞ്ഞിട്ടും കാണിച്ചെന്നും ആരോപിച്ചാണ് യുവതി പോലീസിൽ പരാതി നൽകിയത്. വ്യാജ രേഖയുണ്ടാക്കിയാണ് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചതെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.

അതേസമയം ലക്ഷ്മി ദീപ്തയ്ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും അതിനാൽ പോലീസ് അവർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിക്കാരിയായ യുവതി കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ഒരു മന്ത്രി ലക്ഷ്മി ദീപ്തയ്ക്കായി ഇടപെടൽ നടത്തിയെന്നും യുവതി ആരോപിച്ചു. അശ്ലീല ചിത്രം നിർമ്മിക്കുന്ന സ്ഥലത്തേക്ക് ലക്ഷ്മി ദീപ്ത ചെറിയ പെൺകുട്ടികളെ എത്തിച്ചിരുന്നതായും യുവതി ആരോപിച്ചു. ലക്ഷ്മി ദീപ്ത അശ്ലീല ചിത്രത്തിന്റെ മറവിൽ പെൺവാണിഭം നടത്തുന്നതായും ആരോപണം ഉന്നയിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات