banner

കൊല്ലത്ത് ഹൗസ്ബോട്ടിന് തീപിടിച്ചു; മൂന്ന് വിദേശികളെ രക്ഷപ്പെടുത്തി

കൊല്ലം ജില്ലയിലെ പന്മന കല്ലിട്ടക്കടവിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളെ രക്ഷപെടുത്തി. ഹൗസ് ബോട്ട് പൂർണ്ണമായും കത്തി നശിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് തീപിടുത്തം ഉണ്ടായത്.

അപകടസമയം രണ്ട് ജീവനക്കാരെക്കൂടാതെ മൂന്ന് ജർമ്മൻ വിനോദസഞ്ചാരികളും ഉണ്ടായിരുന്നു. റിച്ചാർഡ്, ആൻഡ്രിയാസ്, വാലന്റെ എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.

إرسال تعليق

0 تعليقات