banner

കൊല്ലത്ത് ഒരു കുട്ടിയുടെ അമ്മയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് പിടിയിൽ

ചാത്തന്നൂര്‍ : അയിരൂര്‍ കളത്തറ പള്ളികിഴക്കതില്‍ ആഷിക്ക്(22) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. വിവാഹിതയും ഒരു കുട്ടിയുടെ മാതവുമായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പ്രതി വീട്ടില്‍ നിന്ന് കൂട്ടികൊണ്ട് പോയി വര്‍ക്കലയിലെ റിസോര്‍ട്ടില്‍ എത്തിച്ച് ലൈംഗീകമായി ചൂഷണം ചെയ്യുകയായിരുന്നു. 

ഇതിനുശേഷം ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതോടെ യുവതി പാരിപ്പളളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ചാത്തന്നൂര്‍ എ.സി.പി ബി.ഗോപകുമാറിമന്റെ നിര്‍ദ്ദേശാനുസരണം പരവൂര്‍ ഇന്‍സ്‌പെക്ടര്‍ നിസ്സാറിന്റെ നേതൃത്വത്തില്‍ പാരിപ്പള്ളി എ.ഐ മാരായ സുരേഷ്, സാബുലാല്‍, എ.എസ്.ഐ ബിജു, സിപിഒ ഗോപി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Post a Comment

0 Comments