banner

കൊല്ലത്ത് കടയെയും കടയുടമയെയും ആക്രമിച്ച സംഭവം; ട്രാക്ക് പ്രതിഷേധിച്ചു

കൊല്ലം : കൊല്ലം ജില്ലയിൽ ഇരവിപുരം മണ്ഡലത്തിൽ അയത്തിൽ ടൂൾസ് റെൻ്റൽ കട നടത്തുന്ന നൗഫൽ എന്നയാൾക്കെതിരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ ടൂൾ സ്റന്റൽ അസോസിയേഷൻ TRAC പ്രതിഷേധം രേഖപ്പെടുത്തി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഷിബു എന്നയാഖ്യം കൂട്ടാളികളും കൂടി ഇന്നലെ രാത്രിയാണ് നൗഫലിനെ അക്രമിച്ച് പരുക്കേൽപ്പിക്കുകയും കട അടിച്ചു തകർക്കുകയും ചെയ്തത്. അക്രമത്തിൽ പരിക്കേറ്റ നൗഫൽ ആശുപത്രിയിലാണ്. ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ്. 

കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ഇന്ന് വൈകിട്ട് നടത്തി. ജില്ലാ പ്രസിഡന്റ് ഹക്കിം പ്രവാസി തിരുവനന്തപുരം ജില്ലാ സെക്രട്ടറി സംസ്ഥാന സെക്രട്ടറി ഷാജഹാൻ കിളിമാനൂർ മേഖല സെക്രട്ടറി സംസ്ഥാ വൈസ് പ്രസിഡന്റ് രാജേന്ദ്ര ലാൽ ട്രഷറർ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അബ്ദുൽ മജീദ് സംസ്ഥാന കൗൺസിൽ അംഗം സജീവൻ ജില്ലാ വൈസ് പ്രസിഡണ്ട് ഷാജഹാൻ ജില്ലാ ജോയിൻ സെക്രട്ടറി സുരേഷ് കുമാർതുടങ്ങിയ നേതാക്കൾ പ്രകടനം നയിച്ചു.

إرسال تعليق

0 تعليقات