ഗുജറാത്ത് : പുതിയ കാലത്ത് തട്ടിപ്പ് സംഘങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ് കാണാനാകുന്നത്. എന്നാൽ സർക്കാർ സംവിധാനമായ നോർക്കയേ വരെ പറ്റിച്ച ഒരു സംഘമുണ്ട്. ആലപ്പുഴ സ്വദേശികളായ ഈ മലയാളി തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഈ അഞ്ചംഗസംഘത്തെ പിടികൂടുകയായിരുന്നെന്നാണ് വിവരം ലഭിക്കുന്നത്.
ഇരുപതിനായിരം രൂപയോളം ട്രെയിൻ യാത്രയിൽ നഷ്ടമായെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ചാണ് ആലപ്പുഴ മാവേലിക്കര സ്വദേശികളായ ഇവരുടെ വരവ്. ഈ വാദം സാധൂകരിക്കുന്നതിനായി സമീപത്തെ പോലീസ് സ്റ്റേഷനുകളിലും ഇവർ പരാതി നൽകാറുണ്ട്. ഇങ്ങനെയാണ് സർക്കാർ സംവിധാനമായ നോർക്കയിൽ നിന്നു വരെ ഇവർക്ക് സഹായം ലഭിച്ചത്.
സൂറത്തിൽ ഒരു ടയർ ഷോപ്പ് ഉണ്ടെന്നും ഇവിടേക്ക് പോകും വഴിയാണ് ഇരുപതിനായിരം രൂപയോളം ട്രെയിൻ യാത്രയിൽ നഷ്ടപ്പെട്ടതെന്നുമാണ് ഒടുവിലത്തെ കഥ. നിരവധി പ്രവാസി മലയാളികളും പ്രവാസി മലയാളി സംഘടനകളുമാണ് ഇവരുടെ ചതിക്കുഴിയിൽപ്പെട്ടതെന്നാണ് വിവരം.
ഗുജറാത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ തട്ടിപ്പു നടത്തി വന്ന ഇവരുടെ സംസാരത്തിൽ സംശയം തോന്നിയ അഹമ്മദാബാദ് കേരളം സമാജം പ്രവർത്തകരാണ് ഇവരെ പിടികൂടി റെയിൽവേ പോലീസിൽ ഏല്പിച്ചത്.
0 Comments