banner

വിവാദങ്ങൾക്കിടെ ഉത്തരവ്?, കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടും; പരീക്ഷകൾക്ക് മാറ്റമില്ല


കോട്ടയം : കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ്. ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. തിങ്കളാഴ്ച മുതൽ ജനുവരി 15 വരെയാണ് സ്ഥാപനം അടച്ചിടാനാണ് നിർദ്ദേശം.

വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് ഡിസംബർ 24 മുതൽ കോളജ് തുറന്ന് പ്രവർത്തിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സ്ഥാപനം അടച്ചിടാൻ കലക്ടർ ഉത്തരവിട്ടത്. അതെ സമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ലെന്ന് കലക്ടർ അറിയിച്ചു.

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളോടും മറ്റ് തൊഴിലാളികളോടും ജാതീയമായ വിവേചനം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ നടത്തിയെന്ന പരാതിയുമായി

വിദ്യാർത്ഥികളും തൊഴിലാളികളും രംഗത്ത് വന്നിരുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹന്റെ ജാതിവിവേചനം ആരോപണം അന്വേഷിക്കാനുള്ള ഉന്നത സമിതിയെ രൂപീകരിച്ചിരുന്നു.

ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനാണ് സ്ഥാപന ചെയർമാൻ. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് ആദ്യം നിയോഗിച്ച കമ്മീഷന് മുന്നിൽ ഡയറക്ടർ ശങ്കർ മോഹൻ തെളിവെടുപ്പിന് ഹാജറായില്ല.

  പ്രശ്നങ്ങൾ ഒത്തുതീർപ്പാകാത്ത സാഹചര്യത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒരാഴ്ച കൂടി അടച്ചിടാൻ ഉത്തരവായത്. സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ഡയറക്ടർക്കെതിരെ പരാതിയുണ്ട്. ഡയറക്ടറുടെ വീട്ടിലെ കക്കൂസ് കഴുകാന്‍ വരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചെന്നാണ് പരാതി.  വനിതാ ജീവനക്കാര്‍ കുളിച്ചു വസ്ത്രം മാറിയ ശേഷമേ തന്‍റെ വീട്ടില്‍ കയറാവൂ എന്ന് ഡയറക്ടര്‍ നിര്‍ദേശിച്ചെന്ന ഗൗരവതരമായ പരാതിയും ഉയര്‍ന്നിട്ടും ഇതുവരെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ല. 

Post a Comment

0 Comments